മുഖം നഷ്ടപ്പെട്ട മനുഷ്യർ...


 

എന്താ ചെയ്യാ... ആരോടാ പറയാ...

     കണ്ടയ്‌മെൻ്റ് സോണിലെ കടുത്ത നിയന്ത്രണത്തിൻ ഇടയിൽ, അല്പം സമയം മാത്രം തുറക്കാവുന്ന എൻറെ കടയിൽ നിന്നും ഇറങ്ങി, തീർത്തും വിജനമായ കൊടിയത്തൂരിൻ്റെ തെരുവീഥികളിൽ കൂടി നടന്നു  നീങ്ങുമ്പോൾ, ഒരു കച്ചവട സുഹൃത്ത് പാതിതുറന്ന ഷട്ടറിന് അടിയിൽ കൂടി തല പുറത്തേക്കിട്ടു കാക്കി ഉടുപ്പിൻ്റെ നിഴൽ നോക്കുന്ന സമയത്ത്, എന്തുണ്ട് വർത്താനം?  അറിയാതെ ചോദ്യം എൻ്റെ വായിൽനിന്നും വീണുപോയി.  "എന്താ ചെയ്യാ, ആരോടാ പറയാ" എന്ന് മറുപടി. അതിനോടൊപ്പം തന്നെ ഇടതു കണ്ണിൽ നിന്നും വീണ കണ്ണുനീർ തുള്ളി ഇരിക്കുന്ന ഷർട്ടിൽ നിന്നും തുടച്ചു നീക്കുവാൻ ആയിരുന്നു  അദ്ദേഹത്തിന് തിടുക്കം.

       പറഞ്ഞു വരുന്നത് കോവിഡ് കാലത്ത് വ്യാപാരികൾ അനുഭവിച്ചുവരുന്ന കഷ്ടതകളെ പറ്റിയാണ്.

        ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് ആണ് കൊറോണ വൈറസ് ബാധയുടെ കാലം അസാധാരണമായ ഒരു പ്രതിസന്ധി ലോകമാകെ പടർന്നിരിക്കുന്നു. വാഹന ഗതാഗത സംവിധാനങ്ങളും തൊഴിൽ സംവിധാനങ്ങൾ ടൂറിസം തുടങ്ങി സകലമേഖലകളും നിശ്ചലാവസ്ഥ യിലൂടെയാണ് നീങ്ങുന്നത്.

        രാജ്യത്തിൻറെ തന്നെ ജീവനാഡികളായ വ്യാപാര മേഖല സ്തംഭിച്ചതിലൂടെ, ഇന്ത്യയുടെ വളർച്ച നിരക്ക് കുത്തനെ താഴേക്ക് വരികയാണ്.  നികുതി വരുമാനത്തിൽ ഉണ്ടാവുന്ന ഇടിവ് ഗവൺമെൻറ്കളെ തന്നെ ശ്വാസം മുട്ടിക്കുന്നു.

        2016 ൽ ഉണ്ടായ നോട്ട് നിരോധനത്തിന്  ശേഷമാണ് വ്യാപാരമേഖല തകർച്ചയിലേക്ക് നീങ്ങിയത്. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം മെല്ലെ കരകയറി വരുന്നതിനിടയിലാണ് 2018 ല് പ്രളയം ഉണ്ടാവുന്നത്.  അതോടെ വീണ്ടും വ്യാപാര മേഖല തകർച്ചയിലേക്ക് പോയി. ഇതിൽ നിന്നും കരകയറുന്നതിനുമുമ്പേ തന്നെയാണ് കോവിഡ എന്ന മഹാമാരി ലോകത്തെ ഒന്നടങ്കം പിടിമുറുക്കിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം നിരവധി വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുകയും സ്ഥാപനം തന്നെ അടച്ചുപൂട്ടേണ്ടി വരികയും ചെയ്തു. നിരവധിപേർ ആത്മഹത്യ ചെയ്തു. കിടപ്പാടം പോലും, പണയപ്പെടുത്തി അടുത്ത് തുടങ്ങിയ ബിസിനസുകൾ അടച്ചുപൂട്ടിയത് മൂലം ജപ്തി ഭീഷണി നേരിടുകയാണ്  ഇപ്പോൾ വ്യാപാരികള്.

       ഇതു മാത്രമല്ല  വ്യാപാരികളുടെ തകർച്ചക്ക് കാരണം മറ്റ് നിരവധി അനവധി കാരണങ്ങൾ വേറെയുമുണ്ട്.

        ലാഭത്തിലെ ന്യായാന്യായങ്ങൾ

          ഒരു ഉൽപ്പന്നത്തിന് അതിന് കൃത്യമായ ശതമാനക്കണക്ക് കൂടിയുള്ള ലാഭം ആയാൽ മാത്രമേ ആ കച്ചവടക്കാരൻ കച്ചവടം നിലനിർത്തിക്കൊണ്ടുപോകാൻ സാധ്യമാവുകയുള്ളൂ. ഇപ്പോൾ നിലവിലുള്ള സ്ഥിതി അനുസരിച്ച് ആവുമ്പോൾ മാർക്കറ്റിൽ കടുത്ത കിടമത്സരമാണ് നടക്കുന്നത്, തന്മൂലം വ്യാപാരികൾ ചില ഉൽപന്നങ്ങൾ വാങ്ങിയ വിലക്ക്പോലും വിൽക്കുവാൻ നിർബന്ധിതരായി തീരുന്നു.

         വരവിൽ കവിഞ്ഞ ചിലവ്

       ചില്ലറ കച്ചവടക്കാരൻ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വരവിൽ കവിഞ്ഞ ചെലവ്. ചെറിയ തുകക്ക് ഉള്ള സാധനങ്ങൾ വിൽക്കുകയും, തന്മൂലം ചെറിയ വിറ്റുവരവ് ഉള്ളവരും ആയിരിക്കും മിക്ക കച്ചവടക്കാരും. അതിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം ഉപയോഗിച്ചുവേണം കടമുറി വാടക, കറണ്ട് ബില്ല്, കടയിൽ വരുന്ന മറ്റു ചിലവുകൾ എന്നിവ നിറവേറ്റുവാൻ എല്ലാം കഴിഞ്ഞ് സമ്പാദ്യം എന്നത് ഒരു സ്വപ്നം മാത്രമായി മാറുകയും ചെയ്യും.

     കുത്തകകളുടെ ഓൺലൈൻ          ഷോപ്പിംഗ് അതിപ്രസരം

       ഇന്ന് ഓൺലൈൻ ഷോപ്പിംഗ് ഒരു ട്രെൻഡ് ആയി  വരുന്ന കാലമാണ് പക്ഷേ നമ്മുടെ നാട്ടിന് പ്രദേശത്തെ കടയിൽ നിന്നും ലഭ്യമാകുന്ന ചെറിയ വിലയുടെ സാധനം പോലും, ഓൺലൈനായി വാങ്ങുന്ന പ്രവണതയിലേക്ക് നീങ്ങുന്നുണ്ട്, തന്മൂലം പണത്തിൻ്റെ ഒഴുക്ക് കോർപ്പറേറ്റുകളുടെ കൈകളിലേക്ക് എത്തപ്പെടുന്നു. അതുവഴി നാട്ടിലെ പണ വിനിമയനിരക്ക് കുറയുകയും, തൊഴിൽ ഇല്ലാതാവുകയും, തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ചില്ലറ വ്യാപാര മേഖലയെ ബാധിക്കുകയും ചെയ്യുന്നു.

       ഇതുപോലെയുള്ള ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു വ്യാപാരമേഖല ഒന്നാകെ. കെട്ടിട വാടക പോലും സ്ഥലങ്ങൾക്ക് അനുസരിചോ,അതല്ലെങ്കിൽ സൗകര്യങ്ങൾക്ക് അനുസരിസിചോ അല്ല നിജപ്പെടുത്തുന്നത്. കൂടിയ വാടക ഈടാക്കുകയും അത് വ്യാപാരസ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്നു എല്ലാംകൊണ്ടും ദുരിതത്തിൻ്റെ പടുകുഴിയിലേക്ക് വീണ വ്യാപാരികളെ കൈപിടിച്ചുയർത്തുന്നതിന് ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും പൊതു ജനങ്ങളുടെ ഭാഗത്തുനിന്നും കൈതാങ്ങുo, പിന്തുണയും വ്യാപാരികൾ പ്രതീക്ഷിക്കുന്നു.

Comments

Popular posts from this blog

നമ്മുടെ സ്വന്തം വരയാട്

ആലപ്പുഴ പുതിയ കാഴ്ച

Top station