Top station
ടോപ്പ് സ്റ്റേഷൻ
മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഒരിക്കലും മിസ്സാക്കാത്ത ഇടമാണ് ടോപ്പ് സ്റ്റേഷൻ. പേര് അന്വർത്ഥമാക്കുന്ന പോലെ മേഘങ്ങളെ മുട്ടുന്ന മലനിരകളാണ് ഇവിടെ.
മൂന്നാറിൽ നിന്ന് 32 km അകലെ മാട്ടുപെട്ടി, കുണ്ടള ഡാമുകൾ കഴിഞ്ഞാണ് ടോപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1700 അടി ഉയരമുണ്ട് ടോപ്പ് സ്റ്റേഷന്. ടോപ്പ് സ്റ്റേഷൻ കഴിഞ്ഞാണ് പാമ്പാടും ഷോല നാഷണൽ പാർക്കിലേക്ക് പോകുന്നത്.
ഭൂമിശാസ്ത്രപരമായി കേരളത്തിൽ കിടക്കുന്ന ടോപ്പ് സ്റ്റേഷൻ കേരളത്തിലെ ഇടുക്കി ജില്ലയെയും തമിഴ്നാട്ടിലെ തേനി ജില്ലയെയും ഇവിടെ അതിരിടുന്നു. ചരിത്രപരമായ പ്രത്യേകതകൾ ഉള്ളയിടം കൂടിയാണ് ടോപ്പ് സ്റ്റേഷൻ.
മൂന്നാറിലെയും മാട്ടുപ്പെട്ടിയിലെയും കണ്ണൻദേവൻ മലനിരകളിൽ ഉൽപാദിപ്പിച്ചിരുന്ന തെയില തമിഴ്നാട്ടിലെ കോട്ട ഗുഡിയിലേക്ക് ഏരിയൽറോപ്പ് വേ വഴി കൊണ്ടുപോയിരുന്ന ട്രാൻസ്ഷിപ്പ്മെന്റ് ആയിരുന്നു ടോപ്പ് സ്റ്റേഷൻ.
1902 ൽ നിർമ്മിച്ച മൂന്നാർ കുണ്ടള വാലി റെയിൽവ്വേ സ്‌റ്റേഷൻ ടോപ്പ് സ്റ്റേഷൻ ഇവിടെ ആയിരുന്നു. മൂന്നാർ റെയിൽവേയുടെ ചില ചരിത്രാവശേഷങ്ങൾ മൂന്നാർ ടീമ്യൂസിയത്തിൽ കാണാം.
ടോപ്പ് സ്റ്റേഷനിൽ എത്തിയിരുന്ന തെയില അവിടെ നിന്നും 5 k m താഴെയുള്ള കോട്ട ഗുഡിയിലേക്ക് റോപ്പ് വേ വഴി എത്തിച്ച ശേഷം അവിടെ നിന്നും ബോഡിനായ്കന്നുർ വഴി രാജ്യത്തിന്റെ പല ഭാഗത്തും എത്തിച്ചിരുന്നു.
വ്യൂ പോയന്റിലേക്ക് ഇറങ്ങുന്നിടത്ത് പ്രവേശന ഫീസ് ഉണ്ട്. അതെടുത്ത് താഴെക്ക് ഇറങ്ങിയാലെ വ്യൂ പോയന്റ് എത്തുകയുള്ളൂ.ടോപ്പ് സ്റ്റേഷനിലെ വ്യൂ പോയന്റിൽ നിന്നാൽ ദൂരെ തമിഴ്നാട്ടിലെ തേനി ജില്ലയുടെ വിദൂര ദൃശ്യവും അഗാധമായ താഴ്വരകളുടെ ദൃശ്യവും കാണാം. താഴ്വരകളിൽ കോടമൂടുന്ന കാഴ്ച കാണേണ്ടതാണ്.
ഉയരും കൂടുംതോറും തണുപ്പിന്റെ കാഠിന്യവും കൂടും എന്നത് കൊണ്ട് തന്നെ ടോപ്പ് സ്റ്റേഷനിൽ എത്തുന്നവർ ആ മുൻകരുതൽ എടുക്കണം
12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞികൾ പൂവിടുന്ന ഇടമായത് കൊണ്ട് ജൈവശാസ്ത്രപരമായും ടോപ്പ് സ്റ്റേഷൻ പ്രധാനപ്പെട്ടതാണ്.
Comments
Post a Comment